meet
ഓണക്കിറ്റ്, വിദ്യാഭ്യാസ അവാർഡ് എന്നിവ വിതരണം. കാലടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കാലടി: പാണ്ടുപാറ പള്ളി പാരിഷ് ഹാളിൽ വച്ച് വനസംരക്ഷണ സമിതിയുടെ അർദ്ധ വാർഷിക പൊതുയോഗവും ഓണക്കിറ്റ് വിതരണവും നടന്നു. പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും നൽകി. കാലടി റേഞ്ച് ഓഫീസർ ബി. അജിത്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി ഇൻ ചാർജ് പി. ഗിരീഷ്‌കുമാർ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.ടി. സ്റ്റൈവി, എം.വി. ജോഷി, ഫാ. ശ്രീജോ ചെങ്ങിനിയാടൻ, അയ്യമ്പുഴ പഞ്ചായത്ത് മെമ്പർ എം.എം. ഷൈജു, എഫ് .ഡി.എ കോ ഓർഡിനേറ്റർ ജോസ്‌പ്രകാശ്, സമിതി പ്രസിഡന്റ് ലാലു പി.എ, വൈസ് പ്രസിഡന്റ് നീതു അനു, സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.