അങ്കമാലി: 27വർഷം അദ്ധ്യാപകനായി സർവീസിൽനിന്ന് വിരമിച്ച അദ്ധ്യാപകനെ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ആദരിച്ചു. പീച്ചാനിക്കാട് എ.സി. പൗലോസിനെയാണ് പൂർവ വിദ്യാർത്ഥികൾ വീട്ടിലെത്തി ആദരിച്ചത്. മോറാക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയുടെ ഭാഗമായാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. പ്രിൻസിപ്പൽ പി.വി. ജേക്കബ്, ഹെഡ്മാസ്റ്റർ ജോസ് മാത്യു, പൂർവവിദ്യാർത്ഥി അസോസിയേഷൻ ഭാരവാഹികളായ എം.കെ. വർഗീസ്, സാബു വർഗീസ്, പരീക്കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.