cy-sabore
നെടുമ്പാശേരി സഹകരണ ബാങ്കിന്റെ ഓണചന്ത

നെടുമ്പാശേരി: നെടുമ്പാശേരി സഹകരണ ബാങ്കിന്റെ ഓണച്ചന്ത പ്രസിഡന്റ് സി.വൈ. ശാബോർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ. ധനേഷ് അദ്ധ്യക്ഷതവഹിച്ചു. ഭരണസമിതി അംഗങ്ങളായ ജിസ് തോമസ്, ടി. എ. ചന്ദ്രൻ, പി.പി. ഐസക്, എ.കെ. വർഗീസ്, പി.ജെ. ജോണി, കെ.പി. സിദ്ധിക്ക്, എൻ.ഒ. ആന്റോ, സിബിൻ എലിയാസ്, മേഴ്‌സി വർഗീസ്, വിജി ഗോപി, മീര എൽദോ, സെക്രട്ടറി ഇൻ ചാർജ് ടി.എസ്. പുഷ്പ എന്നിവർ പ്രസംഗിച്ചു.