
കൊച്ചി: ലോകമെമ്പാടുമുള്ളവരെ അത്തപ്പൂക്കളമിടാൻ സംസ്ഥാന ടൂറിസം വകുപ്പ് ക്ഷണിക്കുന്നു. ആകർഷകമായ സമ്മാനങ്ങൾ എന്താണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഓൺലൈനായാണ് മത്സരം. 16 വരെ മത്സരത്തിൽ പങ്കെടുക്കാം.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമായി രണ്ട് വിഭാഗമായാണ് മത്സരം.
മത്സരത്തിന്റെ നിയമാവലി
• പ്രായപരിധിയും എൻട്രി ഫീസും ഇല്ല.
• www.keralatourism.org/contest/
• ഓരോ എൻട്രിയിലും രണ്ടു ഫോട്ടോകൾ വേണം. ശീർഷകവും ചെറുവിവരണവും വേണം.