ro-ji
അങ്കമാലി ഹീമോഫീലിയ സൊസൈറ്റി ഫിസിയോതെറാപ്പി ബോധവത്കരണ ക്ലാസും ഓണാഘോഷവും റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനംചെയ്യുന്നു

അങ്കമാലി: ഹീമോഫീലിയ ബാധിതർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് അടിയന്തരഘട്ടങ്ങളിൽ ആവശ്യം വരുമ്പോൾ ഉപയോഗിക്കാനുള്ള മരുന്ന് വീടുകളിൽ സൂക്ഷിക്കാൻ അനുവദിക്കണമെന്ന് ഹീമോഫീലിയ സൊസൈറ്റി അങ്കമാലി ചാപ്റ്റർ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ അംഗവൈകല്യത്തിന് കാരണമാകുന്നത് തടയാനാണിത്. അങ്കമാലി ഹീമോഫീലിയ സൊസൈറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി ഓഡിറ്റോറിയത്തിൽ വച്ച് ഹീമോഫീലിയ രോഗികളെ പങ്കെടുപ്പിച്ച് ഫിസിയോതെറാപ്പി ബോധവത്കരണക്ലാസും ഓണാഘോഷവും റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഹീമോഫീലിയ സൊസൈറ്റി അങ്കമാലി ചാപ്റ്റർ പ്രസിഡന്റ് ലക്സി ജോയ്, നഗരസഭാ വൈസ് ചെയർമാൻ റീത്താ പോൾ, പ്രതിപക്ഷ നേതാവ് ടി.വൈ. ഏലിയാസ്, ബെന്നി മൂഞ്ഞേലി, ഡോ. നസീമ നജീം, ഡോ. വിജയകുമാർ, ഡോ. കെ.ബി. ബിന്ദു, കെ. പ്രഭാകരൻ, ലാൽ പൈനാടത്ത്, ബിജു ദേവസി, സിമി വർഗീസ് എന്നിവർ പ്രസംഗിച്ചു.