ആലുവ: റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം കൗൺസിലർ ജെയിസൺ പീറ്റർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.ആർ. അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, റാഫേൽ ലാസർ, ബെന്നി അഗസ്റ്റ്യൻ, കെ.ഇ. റിയാസ്, എം.എസ്. സുനിൽ എന്നിവർ സംസാരിച്ചു.