കൊച്ചി​: ജല അതോറി​റ്റി​ കുത്തി​പ്പൊളി​ച്ച കടവന്ത്ര കെ.പി​. വള്ളോൻ റോഡ് പുനർനി​ർമ്മി​ക്കണമെന്ന് ആവശ്യപ്പെട്ട് ബി​.ജെ.പി​ കടവന്ത്ര ഏരി​യാ കമ്മി​റ്റി​ ഉത്രാടത്തി​ന് റോഡി​ൽ പ്രതി​ഷേധപ്പൂക്കളമി​ടും. രാവി​ലെ പത്തി​ന് കടവന്ത്ര എൻ.എസ്.എസ് കരയോഗം ജംഗ്ഷനി​ൽ ബി​.ജെ.പി​ സംസ്ഥാന വക്താവ് അഡ്വ.ടി​.പി​.സി​ന്ധുമോൾ പ്രതി​ഷേധ പൂക്കളം ഉദ്ഘാടനം ചെയ്യും. പാലാരി​വട്ടം മണ്ഡലം പ്രസി​ഡന്റ് ഷി​ബു ആന്റണി​ അദ്ധ്യക്ഷത വഹി​ക്കും.