on
കീഴില്ലം സഹകരണ ബാങ്കിന്റെ ഓണം ഫെയർ

കുറുപ്പംപടി: കീഴില്ലം സഹകരണബാങ്കിന്റെ ഓണം ഫെയറിനോട് അനുബന്ധിച്ച് കാർഷിക സെമിനാർ നടത്തി. ഡോ. ബെറിൻ പത്രോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.വി.ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ ബിഞ്ജുമോൻ സക്കറിയ ക്ലാസെടുത്തു. വിവിധ മത്സരങ്ങളുമുണ്ടായിരുന്നു. ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ, കൃഷി ഓഫീസർ സ്മിനി വറുഗീസ് , ഇ.വി. ജോർജ്, അമ്പിളി സജീവ്, ജിജി രാജൻ, ശോഭന ഉണ്ണി, കെ.സി. സത്യൻ എന്നിവർ പങ്കെടുത്തു.