നെടുമ്പാശേരി: ദേശീയ അദ്ധ്യാപക ദിനത്തിൽ നെടുമ്പാശേരി മാർ അത്തനേഷ്യസ് സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ പൂർവ്വ അദ്ധ്യാപകരെ വീടുകളിലെത്തി ആദരിച്ചു. 1978 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ അദ്ധ്യാപകനായിരുന്ന ഫാ. വർഗീസ് കല്ലാപ്പാറയെ പൊന്നാട അണിയിച്ചു. അഡ്വ. എ. ജയശങ്കറിന്റെ നേതൃത്വത്തിലായിരുന്നു ആദരം. ഫാ. ഗീവർഗീസ് കൂരൻ, ഫാ. ജോർജ് കൂരൻ, മേരി വർഗീസ്, ബി. ഗോപിനാഥ്, ടി.കെ. രത്‌നം എന്നിവരെയും ആദരിച്ചു.