ആലുവ: എടത്തല അൽഅമീൻ കോളേജിൽ എൻ.സി.സി വാർഷിക പരിശീലനക്യാമ്പ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കേണൽ എ. രാജീവൻ അദ്ധ്യക്ഷനായി. എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, അൽഅമീൻ കോളേജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ, ആലുവ യു.സി കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നുസ്, മേജർ കെ.എസ്. നാരായണൻ, ഡോ. സിനി കുര്യൻ, ലെഫ്റ്റനന്റ് ഡോ. ഡിനോ വർഗീസ് എന്നിവർ സംസാരിച്ചു. പരേഡ്, ഫയറിംഗ്, മാപ് റീഡിംഗ് തുടങ്ങിയ പരിശീലനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, രക്തദാനം എന്നിവയും ഉണ്ടാകും. ഏലൂർ 22 കേരള എൻസിസി ബറ്റാലിയന്റെ നേതൃത്വത്തിൽ എട്ട് ദിവസമാണ് സംയുക്ത വാർഷിക പരിശീലന ക്യാമ്പ്. 300 വനിതാ കേഡറ്റുകളും, 50 ആർമി ഉദ്യോഗസ്ഥരടക്കം 600 പേരാണ് പങ്കെടുക്കുന്നത്.