ആലുവ: റോഡരികിൽ നിന്നയാളെ അമിതവേഗതയിൽവന്ന പിക്കപ്പ് ഇടിച്ചുവീഴ്ത്തിയ ശേഷം നിറുത്താതെ കടന്നുകളഞ്ഞു. കാഞ്ഞൂർ ചക്കരക്കാടൻ വീട്ടിൽ അഗസ്റ്റിന്റെ മകൻ ജോയിക്കാണ് (62) പരി​ക്കേറ്റത്. ആലുവ - കാലടി റോഡിൽ തെറ്റാലി പെട്രോൾ പമ്പിനു സമീപമാണ് സംഭവം. ജോയിയെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.