കൊച്ചി: പ്രൊഫ. എം.കെ. സാനു നേതൃത്വം നൽകുന്ന ഫെയ്‌സ് ട്രസ്റ്റ് തെരുവ് മക്കൾക്കായി ഇന്ന് ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിക്കും. രാവിലെ 10ന് നടക്കുന്ന ആഘോഷപരിപാടികളിൽ ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും.

കൊച്ചി നഗരത്തിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും ഭക്ഷണം കഴിക്കാൻ പണമില്ലാത്തവർക്കും വേണ്ടി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ മുന്നൂറോളം പേർ പങ്കെടുക്കുമെന്ന് ഫെയ്‌സ് മാനേജിംഗ് ട്രസ്റ്റി ടി.ആർ. ദേവൻ അറിയിച്ചു.

തെരുവ് മക്കൾക്കായി പൂക്കളവും മാവേലി വേഷവും തിരുവാതിരകളിയും സംഘടിപ്പിക്കും. തെരുവോരങ്ങളിൽ കഴിയുന്ന സ്ത്രീകളടക്കമുള്ളവർക്ക് ഓണക്കോടിയും നൽകും. പ്രൊഫ.എം.കെ. സാനു അദ്ധ്യക്ഷത വഹിക്കും.