ramachandran
ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു നയിച്ച ദിവ്യജ്യോതി പര്യടനത്തിന്റെ സമാപന സമ്മേളനം എടയപ്പുറം ശാഖയിൽ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ചെയ്യുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു നയിച്ച ദിവ്യജ്യോതി പര്യടനം എടയപ്പുറം ശാഖയിൽ ഭക്തിസാന്ദ്രമായ സമാപനം. മഴയെ അവഗണിച്ച് നിരവധി ഭക്തരാണ് ദിവ്യജ്യോതിയെ സ്വീകരിക്കാനെത്തിയത്.

ഗുരുതേജസ് കവലയിൽനിന്ന് പൂത്താലങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ദിവ്യജ്യോതിയെ ശാഖാങ്കണത്തിലേക്ക് ആനയിച്ചത്. കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ദീപാരാധനക്കുശേഷം നടന്ന ദിവ്യജ്യോതി സമാപനസമ്മേളനം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ടി.എ.അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. ക്യാപ്ടൻ വി. സന്തോഷ്ബാബു, വൈസ് ക്യാപ്ടൻ പി.ആർ. നിർമ്മൽകുമാർ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർ പി.പി. സനകൻ, ടി.കെ. വിജയൻ, ശശി തൂമ്പായിൽ, സി.ഡി. സലിലൻ, ബിജു വാലത്ത്, രാജേഷ് എടയപ്പുറം, സാബു അനിഴം എന്നിവർ സംസാരിച്ചു.

രാവിലെ ആലുവ ടൗൺ ശാഖയിൽനിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് ചാലക്കൽ, കീഴ്മാട്, സൗത്ത് വാഴക്കുളം, ഊരക്കാട്, പഴങ്ങനാട്, അമ്പലമേട്, കങ്ങരപ്പടി, ഇടച്ചിറ, നൊച്ചിമ, അശോകപുരം, ചൂണ്ടി ശാഖകളിലും ദിവ്യജ്യോതിക്ക് വരവേൽപ്പ് നൽകി.