കളമശേരി: അദ്ധ്യാപകദിനത്തിൽ ഗവ. എൽ. പി. സ്കൂൾ ഏലൂരിൽ വച്ച് " ഗുരുവന്ദനം " പരിപാടിയിൽ പ്രധാന അദ്ധ്യാപകരെയും ആലൂവ ഉപജില്ലയ്ക്ക് സംഭാവനകൾ നൽകി വിരമിച്ച പ്രധാനാദ്ധ്യാപകരെയും ആദരിച്ചു. നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. ഏലൂർ നഗരസഭാ പ്രതിപക്ഷ നേതാവ് അയൂബ് അദ്ധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷെരീഫ്, കൗൺസിലർ കൃഷ്ണപ്രസാദ് ,കോതമംഗലം മുൻ ഡി.ഇ.ഒ ഷൈല പാറപ്പുറത്ത്, മുൻ എച്ച്എം ഫോറം സെക്രട്ടറി ആൽബി , സിബി അഗസ്റ്റ്യൻ , ആലുവ എച്ച്.എം ഫോറം സെക്രട്ടറി പ്ലാസിഡ് എന്നിവർ സംസാരിച്ചു..