അങ്കമാലി: വിദ്യാഭ്യാസ-കായിക മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെ മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു. പി.എച്ച്.ഡി ലഭിച്ച ഡോ. എൽദോ വർഗ്ഗീസ്, ഡോ. ലേഖ പ്രശാന്ത്, പാൻ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസിൽ നീന്തൽ മത്സരത്തിൽ സ്വർണമെഡൽ നേടിയ പട്ടാളം ജോർജ്, പാൻ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസിലും മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷനിലും ചാമ്പ്യനായ റോയ് പാറയ്ക്ക , കായിക അദ്ധ്യാപകൻ ശ്യാം ശിവൻ, ബീന കുളങ്ങര ,ആശ ജോർജ് എന്നിവരെ ആദരിച്ചു. സമ്മേളനം റോജി എം ജോൺ എം.എൽ.എ ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അദ്ധ്യക്ഷനായിരുന്നു.

2022 ലെ മുഖ്യമന്ത്രിയുടെ മികച്ച വിദ്യാർത്ഥിക്കുള്ള ഒരു ലക്ഷം രൂപയുടെ അവാർഡ് നേടിയ ബിനയ ബി. കുളങ്ങര, വിവിധ യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് ജേതാക്കളായ ആശ ജോർജ്, എം.ജെ.അനന്തകൃഷ്ണൻ, അനന്തു ഷാജി, അതുൽ ഷാജി , എം.ബി.ബി.എസിന് ഉന്നതവിജയം നേടിയ ഡോ. അലീന വി. അലക്സാണ്ടർ, ഡോ. ഗൗതം എം. നായർ, ഡോ. ആൽബിൻ ജോസ് പുതുശേരി എന്നിവരേയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ 25 വിദ്യാർത്ഥികൾ, പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടിയ 20 വിദ്യാർത്ഥികൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ഡോ. കെ.എം. ജോൺസൻ, കവി ഡോ. സുരേഷ് മൂക്കന്നൂർ, ജോഷ് മാൾ മാനേജിംഗ് ഡയറക്ടർ ഔസേപ്പച്ചൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ചെയർമാൻമാരായ എൻ ഒ കുരിയാച്ചൻ, ഗ്രേസി ചാക്കോ, ജസ്റ്റി ദേവസിക്കുട്ടി, മെമ്പർമാരായ ലാലി ആൻറു, രേഷ്മ വർഗീസ്, ലൈജോ ആൻറു, ജോഫിന ഷാൻറോ, കെ.വി. ബിബീഷ്, ടി.എം. വർഗീസ്, ഏല്യാസ് കെ. തരിയൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ്, അയ്യമ്പുഴ പഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.