av
മുടക്കുഴ കൃഷിഭവനും ഗ്രാമ പഞ്ചായത്തും ചേർന്ന് ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: മുടക്കുഴ കൃഷിഭവനും ഗ്രാമ പഞ്ചായത്തും ചേർന്ന് ആരംഭിച്ച ഓണച്ചന്ത മുടക്കുഴയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസ് എ.പോൾ, കെ.ജെ. മാത്യു, വത്സ വേലായുധൻ, കൃഷി ഓഫീസർ ഹാജിറ, സോമി ബിജു, അനാമിക ശിവൻ, പി.എസ്. സുനിത്, നിഷ സന്ദീപ്, ഡോളി ബാബു, ജോഷി തോമസ്, പോൾ കെ.പോൾ, വി.കെ. രാധാകൃഷ്ണൻ, ടി.കെ. സണ്ണി, പി.ഒ. ബെന്നി, ടി.കെ. രാജപ്പൻ, വി.ടി. പത്രോസ്, എൻ. നാരായണൻ നായർ എന്നിവർ പ്രസംഗിച്ചു.