mla
കിഴക്കമ്പലം കൃഷി ഭവന്റെ നേതൃത്വത്തിലുള്ള ഓണച്ചന്ത അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: കാർഷിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണത്തോട് അനുബന്ധിച്ച് കിഴക്കമ്പലം കൃഷിഭവനിൽ ഓണച്ചന്ത അഡ്വ. പി.വി ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിഴക്കമ്പലം സഹകരണസംഘം പ്രസിഡന്റ് ചാക്കോ പി. മാണി അദ്ധ്യക്ഷനായി. നാടൻ കാർഷിക ഉത്പന്നങ്ങൾ വിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് ഉത്രാടനാൾവരെ ലഭ്യമാക്കും മലയിടംതുരുത്ത് സഹകരണസംഘം പ്രസിഡന്റ് ടി.ടി. വിജയൻ, വികസന സമിതി പ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു.