കോതമംഗലം: മേട്നാപ്പാറകുടി ഗോത്രവർഗ കോളനിയിൽ എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. പരമ്പരാഗത വേഷത്തിൽ അണിനിരന്ന കോളനി നിവാസികൾ ആട്ടവും പാട്ടുമായി നടത്തിയ ഘോഷയാത്രയോടെ തുടക്കംകുറിച്ചു. പൈങ്ങോട്ടൂർ ശ്രീനാരായണ ഗുരു കോളേജിലെ എം എസ് ഡബ്ല്യു വിദ്യാർത്ഥികളും പങ്കാളികളായി.
കോളനിയിലെ ഊര് വിദ്യാലയത്തിൽ നടന്ന ചടങ്ങ് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഊരിലെ മുതിർന്ന സ്ത്രീകളോടൊപ്പം ചേർന്ന് ഉദ്ഘാടനം ചെയ്തു. എന്റെ നാട് പഞ്ചായത്തുതല പ്രസിഡന്റ് സി.ജെ. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. സൽമ പരീത്, ജോഷി പൊട്ടയ്ക്കൽ, കെ.എ. എൽദോസ് ,ആഷ്വിൻ ജോസ്, ഊരുമൂപ്പൻ രാജു തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും ഓണസദ്യയുമുണ്ടായിരുന്നു.