മൂവാറ്റുപുഴ: തൃക്കളത്തൂർ ഗവ. എൽ.പി.ബി സ്കൂളിലെ അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും കുട്ടികളും അദ്ധ്യാപക ദമ്പതികളായ തൃക്കളത്തൂർ കണിയാംകോട്ടിൽ വിജയനേയും ജാനകിയേയും അദ്ധ്യാപക ദിനത്തിൽ ആദരിച്ചു. 2007ൽ അങ്കമാലി ഗവൺമെന്റ് ജെ.ബി.എസ് സ്കൂളിൽനിന്ന് പ്രധാനാദ്ധ്യാപകനായി വിജയനും ഭാര്യ ജാനകി 2007ൽ പ്രധാന അദ്ധ്യാപികയായി തൃക്കളത്തൂർ ഗവ.എൽ.പി.ബി സ്കൂളിൽനിന്നും വിരമിച്ചു.
ഹെഡ്മാസ്റ്റർ പി എ. സലീം പൊന്നാട അണിയിച്ചു. അദ്ധ്യാപകരായ ബീന കെ. മാത്യു, ഭാഗ്യലക്ഷ്മി ടി.എസ്, പി.ടി.എ കമ്മിറ്റി അംഗങ്ങളായ ബേസിൽ, ജോർജ്, സുബിത ഓമനക്കുട്ടൻ, രശ്മി ദാസ് തുടങ്ങിയവർ പങ്കെടുത്തു.