flash

കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ മഹിളാ ഐക്യവേദി എറണാകുളം ജില്ലാ സമിതി ബോധവത്കരണത്തിന്റെ ഭാഗമായി 'മുക്തി 2022 ' ഫ്‌ളാഷ് മോബ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു. ഫ്‌ളാഷ് മോബ് മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഷീജ ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാവർക്കിംഗ് പ്രസിഡന്റ് സതി ദേവി രാജേന്ദ്രൻ, കണയന്നൂർ താലൂക്ക് ജനറൽ സെക്രട്ടറി അമല രാധേഷ്, ജ്യോതിലക്ഷ്മി മധുകുമാർ, അക്ഷയ സുരേഷ് സംയോജകൻ പി.സി. ബാബു, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എ.ബി. ബിജു, സംഘടനാ സെക്രട്ടറി കെ.എസ്. ശിവദാസ്, ആലുവാ താലൂക്ക് സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.