
ചോറ്റാനിക്കര:ചോറ്റാനിക്കര ദേവിക്ഷേത്രത്തിലെ കാഴ്ചക്കുല സമർപ്പണം ഉത്രാടം നാളായ ഏഴാം തീയതി രാവിലെ 6 30 മണിക്ക് നടക്കും. കൊടുമരച്ചോട്ടിൽ വച്ച് ആദ്യ കാഴ്ചക്കുല മേൽശാന്തി ഇ.പി. ദാമോദരൻ നമ്പൂതിരി ദേവിക്ക് സമർപ്പിക്കും. തുടർന്ന് ദേവസ്വം ബോർഡ് അധികാരികളും ഭക്തജനങ്ങളും കാഴ്ചക്കുല സമർപ്പിക്കും. തിരുവോണം നാളായ എട്ടാം തീയതി തൃപ്പൂത്തിരി. നെയ്യ് കുരുമുളകുപൊടി എന്നിവ കൊണ്ടുള്ള നിവേദ്യങ്ങൾ തയ്യാറാക്കുക. ക്ഷേത്ര ഊരാളന്മാരായ പള്ളിപ്പുറത്ത് മനയിൽ നിന്നാണ് നിവേദ്യത്തിന് ആവശ്യമായ ഉപ്പുമാങ്ങ കൊണ്ടുവരുന്നത്. തിരുവോണ ദിനമായ എട്ടാം തീയതി രാവിലെ 11 മണിക്ക് നട അടയ്ക്കും. തുടർന്ന് ഭക്തജനങ്ങൾക്ക് തിരുവോണ സദ്യയും ഉണ്ടായിരിക്കുന്നതാണ്.