മൂവാറ്റുപുഴ : മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ അദ്ധ്യാപകദിനം വിപുലമായി ആഘോഷിച്ചു. നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. നാവൂർ പരീത് അദ്ധ്യാപകദിന സന്ദേശം നൽകി.
അവാർഡ് ജേതാക്കളായ കെ.എം. നൗഫൽ, തസ്മിൻ ശിഹാബ്, ഹരീഷ് ആർ.നമ്പൂതിരിപ്പാട്, ജോർജ് ജോസ്, അനൂപ് ജോൺ എന്നീ അദ്ധ്യാപകർക്ക് എം.എൽ.എ ഉപഹാരം നൽകി. മത്സരവിജയികൾക്കുള്ള ഉപഹാരം ഡി.ഇ.ഒ ആർ.വിജയ സമ്മാനിച്ചു.
മുനിസിപ്പൽ കൗൺസിലർ രാജശ്രീ രാജു, നിർമ്മല സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം, എ.ഇ.ഒമാരായ മനു എ.സി, ബോബി ജോർജ്, പി. ജീജ വിജയൻ, കെ. സുരേന്ദ്രൻ, അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ജോഹർ പരീത്, ബിജു കെ. ജോൺ, ബിജോയ് കെ.എസ്, വി.യു. ജുമൈലത്ത്, സി.കെ. ജയശ്രീ, ഷമീർ കരിപ്പാടം, ജോഷി ഫ്രാൻസിസ്, ഫാറൂഖ് എം.എ, കെ.വി. ബാബു, അനൂപ് സോമൻ, പ്രധാന അദ്ധ്യാപക പ്രതിനിധികളായ ഷാജി വർഗീസ്, വിധു പി. നായർ, എം.വി. മനോജ്, ബെന്നി പോൾ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവിനർ ഹംസ എം. എ നന്ദി പറഞ്ഞു.