1

തൃക്കാക്കര: വിപുലമായ കലാകായിക പരിപാടികളോടെ കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് സംഘടിപ്പിച്ച ഓണാഘോഷം സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് എറണാകുളം റീജിയണൽ മാനേജർ ശ്രീദേവി എസ്. തെക്കിനേഴത്ത് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി.കെ. റെജി അധ്യക്ഷത വഹിച്ച വഹിച്ചു. ബാങ്ക് സെക്രട്ടറി ഷേർലി കുര്യാക്കോസ്,മുൻ ബാങ്ക് പ്രസിഡന്റ് എം.ഇ. ഹസൈനാർ,ബാങ്ക് വൈസ് പ്രസിഡന്റ് എൻ എൻ സോമരാജൻ,ബാങ്ക് സെയിൽ ഓഫീസർ ജയകുമാർ, ബാങ്ക് ഓഡിറ്റർ ലക്ഷ്മി കെ.ജെ. ,അഗ്രിക്കൾച്ചറൽ ഓഫീസർ അമിത ഷോബി,ബാങ്ക് ഭരണസമിതി അംഗങ്ങളായ ബീന മുകുന്ദൻ,സുൽഫി പി. ഇസഡ്,സി.ജെ. ജോയി,അസിസ്റ്റന്റ് സെക്രട്ടറി സന്ധ്യ ആർ. മേനോൻ തുടങ്ങിയവർ സംസാരിച്ചു. അവാർഡുകൾ വിതരണം ചെയ്തു. കലാകായിക പരിപാടികൾ അരങ്ങേറി. തിരുവാതിരകളിയും ഓണപ്പാട്ടുകളും പരിപാടിയുടെ മാറ്റ് കൂട്ടി.