1

തൃക്കാക്കര: ഇടപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് 2788 ന്റെ ആഭിമുഖ്യത്തിൽ ജൈവ-പച്ചക്കറി ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.എ മണി സഹകാരി ഇ.വി സന്തോഷിന് നേന്ത്രക്കായ കുല നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി.എ അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിച്ചു.എം.യു മുഹമ്മദ് ബഷീർ,എൻ.വി രാജൻ,കെ.കെ രമണൻ എന്നിവർ സംസാരിച്ചു. ഡെലിവറി ചാർജ്ജ് ഈടാക്കാതെ ജൈവ ഉത്പ്പന്നങ്ങൾ വീടുകളിൽ എത്തിച്ച് കൊടുക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു .