കോലഞ്ചേരി: മൂവാ​റ്റുപുഴ എൻ.സി.സി ബ​റ്റാലിയന്റെ നേതൃത്വത്തിലുള്ള ക്യാമ്പിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ തുടക്കമായി. ഇടുക്കി,എറണാകുളം ജില്ലകളിലെ വിവിധ കോളേജുകളിലെയും സ്‌കൂളുകളിലേയും എൻ.സി.സിയുടെ ആർമി വിഭാഗത്തിലുള്ള അറുന്നൂറോളം കേഡറ്റുകൾ പങ്കെടുക്കുന്നു. ഡ്രിൽ, ആയുധപരിശീലനം, സൈബർസുരക്ഷ, ഫയർ ആൻഡ് സേഫ്റ്റി, വ്യക്തിശുചിത്വം എന്നീ മേഖലകളിൽ ‌പരിശീലനം നൽകുന്നുണ്ട്.18 കേരള ബ​റ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ വിരേന്തർ ദത്വാലിയ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ ലാൻസ് ഡി. റോദ്രിഗുസ്, സുബേദാർ മേജർ സുഖ്ജിത് സിംഗ്, ‌ഓഫീസർമാരായ ക്യാപ്ടൻ ഡോ.എബി പി. വർഗീസ്,ലെഫ്റ്റനന്റ് ജിൻ അലക്‌സാണ്ടർ, ബേസിൽ തമ്പി കുന്നത്ത്, ഡോ. റോജി ജെ. കുന്നത്ത്, അനിൽ കെ. നായർ, ബിജു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.