11

തൃക്കാക്കര: തൃക്കാക്കര നഗരസഭാ ഓണാഘോഷത്തിന് തുടക്കമായി. ഉമ തോമസ് എം.എൽ.എ ഓണക്കേക്ക് മുറിച്ച് ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. നഗരസഭയിൽ എത്തിയ മാവേലി മന്നനെ നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ, പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു ,വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി ,പ്രതിപക്ഷ ഉപനേതാവ് എം.ജെ. ഡിക്സൺ, മുനിസിപ്പൽ സെക്രട്ടറി എം. അനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. മാവേലി മന്നന്റെ ആശീർവാദത്തൊടെ ഓണ സദ്യ ആരംഭിച്ചു.15 വരെ ഇനി പത്ത് നാൾ തൃക്കാക്കരയിൽ ആഘോഷ രാവാണ്. നഗരസഭയുടെ നാല് ഭാഗങ്ങളിലായി വ്യത്യസ്ത പരിപാടികൾ നടക്കും. കലാകായിക മത്സരങ്ങളും കുട്ടികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും അടക്കം വിവിധ പരിപാടികൾ നടക്കും. 15 ന് ചെമ്പ് മുക്കിൽ നിന്ന് ആരംഭിക്കുന്ന വർണാഭമായ ഘോഷയാത്രയോടെ ഓണത്തിന് സമാപനം കുറിക്കും. സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.