മൂവാറ്റുപുഴ: ശാരീരകവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് ഓണസമ്മാനങ്ങൾ നൽകിയാണ് ഇത്തവണത്തെ എൻ.എ.എ.എം (നാം) ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ലോകം മുഴുവൻ ഓണം ആഘോഷിക്കുന്ന സമയം ഇതൊന്നും അനുഭവിക്കാൻ ഭാഗ്യം ഇല്ലാത്ത ഈ കുട്ടികൾക്കും ഓണാഘോഷം വേണമെന്ന തീരുമാനമെടുക്കjകയായിരുന്നുവെന്ന് എൻ.എ.എ.എം പ്രസിഡന്റ് അഡ്വ. ഒ.വി. അനീഷ് പറഞ്ഞു. മൂവാറ്റുപുഴബി.ആർ.സി നൽകിയ വിവരമനുസരിച്ച് 20 വിദ്യാർത്ഥികൾക്കാണ് ദൈനംദിന ജീവിതത്തിന് ആവശ്യമുള്ള എല്ലാ വിഭവങ്ങളും ചേർത്തുള്ള ഓണസമ്മാനം കൈമാറിയത്.
ഓണസമ്മാനത്തിന്റെ ഉദ്ഘാടനം നിർമ്മലയിലെ പൂർവ്വ വിദ്യാർത്ഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസ് നിർവഹിച്ചു. നാം പ്രസിഡന്റ് അഡ്വ. ഒ.വി. അനീഷ് അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് എന്നിവർ ഓണസന്ദേശന നൽകി. പൂർവ്വ വിദ്യാർത്ഥികളായ പോൾ.പി.തോമസ്, ഡോ. സാറ നന്ദന, മനോജ് കെ.വി, ബബിത നെല്ലിക്കൽ, ബാബു ജോസഫ്, വിനയ പ്രദീപ്, വിൽസൺ കുരിശങ്കൽ, സുമീഷ് കുട്ടിശ്രകുടി, ബി.ആർ.സി മൂവാറ്റുപുഴ സ്പെഷ്യൽ എഡ്യുക്കേറ്റർ റെജി ജോസഫ് , മീര മനോജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു