കൊച്ചി​: എം.ജി. റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നഗരസഭ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിച്ചു. മേയർ വിളിച്ച വ്യാപാരികളുടെയും, ഹോട്ടൽ രംഗത്തെ സംഘടനകളുടെയും പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

ആക്ഷൻ പ്ളാനി​ൽ നി​ന്ന്

# ഓണത്തിന് ശേഷം നഗരസഭാ എൻജി​നിയറിംഗ്, ഹെൽത്ത് വിഭാഗത്തിന്റെ പ്രത്യേക ടീം പത്ത് മീറ്റർ ഇടവിട്ട് കാനയുടെ സ്ലാബുകൾ ഉയർത്തി തടസങ്ങൾ നീക്കും.

# ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും അഴുക്കുവെള്ളം കാനയലേക്ക് ഒഴുക്കുന്നത് കർശനമായി നി​രോധിക്കും. ഹോട്ടലുകളി​ൽ നി​ന്ന് എണ്ണമയം കലർന്ന മലിനജലം ഒഴുക്കുന്നതാണ് കാനകൾ അടയാനുള്ള ഒരു പ്രധാനകാരണം.

# പി.ഡബ്ല്യു.ഡിയുടെ ഉടമസ്ഥതയിലുളളതാണെങ്കിലും ഈ വർഷം എം.ജി റോഡിലെ കാനകളിലെ ചെളി നഗരസഭ പൂർണ്ണമായും കോരും.

# മേൽനോട്ടത്തിന് വ്യാപാരി സംഘടനകളുടെയും റെസിഡന്റ്‌സ് അസോസി​യേഷനുകളുടെയും കൂടി പങ്കാളിത്തം ഉറപ്പാക്കും.

# പണി​കൾ തുടങ്ങി​ ഒരാഴ്ചക്കകം വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.