ഈസ്റ്റ് വാഴപ്പള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ ഓണാഘോഷങ്ങൾ കാണാനെത്തിയ മാവേലി ലൈബ്രറി പ്രവർത്തകരോടൊപ്പം
മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലൈബ്രറി വൈസ് പ്രസിഡന്റ് രാജു കാരിമറ്റം പതാക ഉയർത്തി. വനിതാവേദി പ്രസിഡന്റ് ലിസി ജോളിയുടെ നേതൃത്വത്തിൽ പൂക്കളമിട്ടു. ഗാന്ധിയൻ എം. മുഹമ്മദ് വാരിക്കാട്ട് നിലവിളക്ക് തെളിച്ചു. നെഹ്രു യുവകേന്ദ്ര കോ ഓർഡിനേറ്റർ സൂര്യ കലാകായിക പരിപാടികൾ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രവർത്തകർ തയ്യാറാക്കിയ സമൂഹ ഓണസദ്യ. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി സമദ് മുടവന അദ്ധ്യക്ഷത വഹിച്ചു , യുവപ്രതിഭ വയലിനിസ്റ്റ് മാസ്റ്റർ അഭിജിത്ത് ജയനുള്ള പുരസ്കാരം സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം. നൗഫൽ സമ്മാനിച്ചു.
പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, പായിപ്ര നേതൃസമിതി കൺവീനർ ഇ.എ. ഹരിദാസ്, പഞ്ചായത്ത് മെമ്പർ ദീപാ റോയ്, ലൈബ്രറി ജോയിന്റ് സെക്രട്ടറി സുമേഷ് കെ.കെ, എക്സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. എൽ.എ. അജിത്, സിജു വളവി, റെജി കെ.പി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.എ. മൈതീൻ, ബാലവേദി പ്രസിഡന്റ് ഫയിഹ അസ്ലം, ബിനോയ്, റെജി തച്ചനൊടിയിൽ, അനൂപ്, ഷാജി ആരിക്കാപ്പിള്ളി എന്നിവർ സംസാരിച്ചു. കലാകായിക മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ പി.എ. അബ്ദുൽ സമദ് സമ്മാനിച്ചു.