
പള്ളുരുത്തി:ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിത്തുവണ്ടി പള്ളുരുത്തി ബ്ലോക്ക് ഓഫീസിൽ എത്തി. എല്ലാവരെയും കൃഷിയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ കൃഷി വ്യാപകമാക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി വിത്ത് പായ്ക്കറ്റ് ജോളി പൗവ്വത്തിലിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെംസി ബിജു, മെറ്റിൽഡ മൈക്കിൾ, സിന്ധു പി. ജോസഫ്, കെ. കെ. സെൽവരാജൻ, ജോസ് വർക്കി, അഫ്സൽ നമ്പ്യാരത്ത്, സിന്ധു ജോഷി, ഷീബ ജേക്കബ് എന്നിവർ പ്രസംഗിച്ചു.