പറവൂർ: ഇരുപത്തെട്ടുവർഷം പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകനായിരുന്ന കവിയും സാഹിത്യകാരനുമായ പറവൂർ ഗോപാലകൃഷ്ണനെ അദ്ധ്യാപകദിനത്തിൽ വീട്ടിലെത്തി ആദരിച്ചു. ഗുരുവന്ദന ചടങ്ങിൽ ഹെഡ്മിസ്ട്രസും പൂർവ്വവിദ്യാർഥികളും പങ്കെടുത്തു. സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന ചെയർമാനും അദ്ധ്യാപകനുമായ എൻ.എം. പിയേഴ്സൺ, ചൈതന്യ ആശുപത്രി ഡയറക്ടർ ഡോക്ടർ എൻ. മധു, ഹെഡ്മിസ്ട്രസ് എ.എസ്. സിനി, അദ്ധ്യാപകൻ എം.ആർ. രാജീവ്, പറവൂർ ജ്യോതിസ്, ജോസ് തോമസ്, സി.ജെ. ജോയ് എന്നിവർ പങ്കെടുത്തു. ഗുരുവിന് ഓണപ്പുടവയും മെമന്റോയും നൽകി.