തൃക്കാക്കര: ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓലിക്കുഴി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ക്ലാസ് തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ രക്ഷാധികാരി ഷെരീഫ് ചിറയിൽ അദ്ധ്യക്ഷത വഹിച്ചു, അബ്ദുൽ ജമാൽ ( റിട്ടേഡ് ഇൻസ്‌പെക്ടർ) ബോധവത്കരണ ക്ലാസ് നയിച്ചു. ജനകീയ കൂട്ടായ്മ കോ ഓർഡിനേറ്റർ ലുക്ക്മാനുൽ ഹക്കീം,വാർഡ് കൗൺസിലർ അൻസിയ ഹക്കീം, അഷറഫ് പി. എ, മജീദ് എം.എ. എം.കെ. മൂസ തുടങ്ങിയവർ പങ്കെടുത്തു