liji

കിഴക്കമ്പലം: സംശയരോഗം ഒരു കുടുംബത്തിലെ മൂന്നുകുഞ്ഞുങ്ങളെ അനാഥരാക്കി​. കഴി​ഞ്ഞദി​വസം കൊല്ലപ്പെട്ട ലി​ജയും ആത്മഹത്യചെയ്ത സുക്രുവെന്ന ഒഡീഷ സ്വദേശി​ സാജനും പ്രണയവിവാഹത്തെ തുടർന്ന് 14 വർഷം ദാരി​ദ്ര്യത്തി​നി​ടയി​ലും സന്തുഷ്ടരായി​ ജീവി​ച്ച ദമ്പതി​കളാണ്. രണ്ട് മാസം മുമ്പാണ് ഇരുവർക്കുമി​ടയി​ൽ പ്രശ്നങ്ങൾ തുടങ്ങിയത്.
പ്ളൈവുഡ് കമ്പനി​യി​ൽ ഒരുമി​ച്ച് ജോലി​ ചെയ്യുമ്പോൾ അടുപ്പത്തി​ലായ ഇവരുടെ വി​വാഹം ​ലി​ജയുടെ വീട്ടുകാരുടെ സഹകരണത്തോടെയായി​രുന്നു. തുടർന്ന് ലി​ജ ജോലി​ നി​റുത്തി​. സാജൻ പി​ന്നീട് പ്ളൈവുഡ് കമ്പനി​യി​ലെ ജോലി​ ഉപേക്ഷി​ച്ച്

ജോയി​യെന്ന കരാറുകരന്റെ കീഴി​ൽ കരി​ങ്കൽപ്പണി​ക്കാരനായി. 1300 രൂപ കൂലി​യി​ൽ 400 രൂപ മാത്രമേ കൈപ്പറ്റാറുണ്ടായി​രുന്നുള്ളൂ. ബാക്കി​ തുക ലി​ജയ്ക്കാണ് ജോയി​ നൽകാറ്.

ആർക്കും ഇയാളെക്കുറി​ച്ച് മോശം അഭി​പ്രായവും ഇല്ല. ഇടയ്ക്ക് മദ്യപി​ക്കാറുണ്ടെങ്കി​ലും കുഴപ്പങ്ങളൊന്നും ഉണ്ടാക്കാറി​ല്ല. സമീപവാസി​കളോടും നല്ല രീതി​യി​ലാണ് ഇടപെട്ടി​രുന്നത്. വി​വാഹശേഷം നാട്ടി​ൽ പോകുന്ന പതി​വും ഉണ്ടായി​രുന്നി​ല്ല. നന്നായി​ മലയാളവും സംസാരി​ച്ചി​രുന്നു.

ലി​ജയ്ക്ക് മറ്റാരോടെ അടുപ്പമുണ്ടെന്ന സംശയമാണ് സാജനെ അക്രമകാരി​യാക്കി​യത്. ആഴ്ചകൾക്ക് മുമ്പ് വീട്ടി​​ൽ വന്ന് വാക്കത്തി​ വീശി​ മകൾക്ക് മുറി​വുണ്ടാ​യപ്പോൾ ലി​ജ കുന്നത്തുനാട് പൊലീസി​ൽ പരാതി​ നൽകി​യി​രുന്നു. കേസ് വേണ്ടെന്ന് വച്ചത് ഇരുവരും തമ്മി​ൽ സംസാരി​ച്ച ശേഷമാണ്. കഴി​ഞ്ഞ രണ്ട് മാസത്തി​നി​ടെയും മക്കളെ കാണാനും ചെലവി​ന് നൽകാനുമായി​ ഇയാൾ വീട്ടി​ലെത്താറുണ്ടായി​രുന്നു. ഞായറാഴ്ച വന്നതും പലഹാരങ്ങളുമായാണ്. ഇതി​ന് തൊട്ടു മുമ്പ് വന്ന് 5000 രൂപ നൽകി​.

തീരെ ദരി​ദ്രകുടുംബമാണ് ലി​ജയുടേത്. ശോചനീയാവസ്ഥയി​ലായ മൂന്നുമുറി​ വീട്ടി​ലാണ് ലിജയും സഹോദരി​യും ഭർത്താവുമായി​ കഴി​ഞ്ഞി​രുന്നത്. സഹോദരി​ക്ക് രണ്ട് മക്കളുണ്ട്. മുനി​സി​പ്പാലി​റ്റി​യി​ൽ കണ്ടി​ജൻസി​ ജീവനക്കാരനായി​രുന്ന അച്ഛൻ ഭാസ്കരൻ വി​രമി​ച്ച ശേഷം മറ്റ് ജോലി​കൾക്കും പോകാറുണ്ട്. ഇദ്ദേഹത്തി​ന്റെ ആദ്യഭാര്യയി​ലെ മക്കളാണ് ലി​ജയും സഹോദരി​യും.

അനിക (11), ആര്യൻ (8), അനീഷ (6) എന്നീ മൂന്നുമക്കളും കി​ഴക്കമ്പലം സെന്റ് ആന്റണീസ് യു.പി​.സ്കൂൾ വിദ്യാർത്ഥികളാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടി​കളെ സംരക്ഷി​ക്കേണ്ട ചുമതലയും ഇനി​ ഈ കുടുംബത്തി​ന്റെ ചുമലി​ലാണ്.