തൃപ്പൂണിത്തുറ: യൂത്ത് കോൺഗ്രസ്‌ എരൂർ വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഓണം പൊന്നോണം 2022 ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രവീൺ പറയന്താനത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു എം.എൽ.എ ചികിത്സാ സഹായം വിതരണം ചെയ്തു.

ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് ഓണപ്പുടവ വിതരണം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ, അഡ്വ. അഫ്സൽ നമ്പ്യാരത്ത്, സി. വിനോദ്, പി.ഡി. ശ്രീകുമാർ, കെ. കേശവൻ, പി. ബി. സതീശൻ, ജനീഷ് ടി.ജെ, വിബിൻ എ.വി., വിനു സിറിൽ, ജിജേഷ് വങ്കാരത്ത് തുടങ്ങിയവർ സംസാരിച്ചു.