കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റേയും കൃഷിഭവന്റെയും നേതൃത്വത്തിൽ ആരംഭിച്ച കർഷകച്ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് സോണിയ മുരുകേശൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ അജിത ഉണ്ണിക്കൃഷ്ണൻ, വി.എസ്. ബാബു, വിഷ്ണു വിജയൻ, കൃഷി ഓഫീസർ മനോജ് തുടങ്ങിയവർ സംസാരിച്ചു. പൊതു മാർക്കറ്റിനേക്കാൾ മുപ്പത് ശതമാനം കുറഞ്ഞ വിലക്കാണ് പച്ചക്കറികളും കാർഷിക ഉത്പന്നങ്ങളും ലഭ്യമാക്കുന്നത്.