തൃപ്പൂണിത്തുറ: വടക്കേ കോട്ട മെട്രോ സ്റ്റേഷൻ മുതൽ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം വരെ റോഡും ഫുട്‌പാത്തും ടൈൽ വിരിച്ച് ഇരു സൈഡിലും സോളാർ ലൈറ്റുകൾ സ്ഥാപിച്ച് മോടിപിടിപ്പിക്കണമെന്ന് വടക്കേ കോട്ട റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. നഗരസഭയും മെട്രോയും സംയുക്തമായി ഈ ജോലി ഏറ്റെടുക്കണം. പൊതുയോഗം ട്രുറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. 80 കഴിഞ്ഞവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയവരേയും യോഗത്തിൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം. രവി അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ ആലപ്പാട്ട്, വിജയൻ മേനോൻ, സുഖദ തമ്പുരാൻ, ആർ.ആർ. വർമ്മ, സോമശേഖരൻ എന്നിവർ പ്രസംഗിച്ചു.