കോലഞ്ചേരി: കുമ്മനോട് യുവജന കലാസമിതിയുടെ ഓണോത്സവം നാളെ സമാപിക്കും. വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ. എ ഉദ്ഘാടനം ചെയ്യും. പി.ടി. കുമാരൻ അദ്ധ്യക്ഷനാകും. എം.എം. മോനായി മുഖ്യാതിഥിയാകും. കണ്ണൻ ജി. നാഥ്, പി.എസ്. മനേഷ്, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ആലപ്പുഴ ബ്ളൂ ഡയമണ്ട്സിന്റെ ഗാനമേള.