അങ്കമാലി: തുറവൂർ പഞ്ചായത്തിൽ മൂന്നാംവാർഡിലെ കൊമര പാടശേഖരത്തിൽ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്തു. മെമ്പർ രജനി ബിജു അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷാജിത ബീഗം, മെമ്പർമാരായ മനു മഹേഷ്, ജെസി ജോയി, കൃഷി അസി. ഓഫീസർ ശശിധരൻപിള്ള, പാടശേഖരസമിതി സെക്രട്ടറി ഷാജു അയ്യമ്പിള്ളി, വാർഡ് വികസന സമിതി കൺവീനർ എൻ.ടി. ബാബു തുടങ്ങിയവർ സംസാരിച്ചു.