
കൊച്ചി: വിവിധ മേഖലകളിൽ നേട്ടങ്ങൾകൊയ്തവരെ ആദരിച്ച് എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മികച്ചവിജയം നേടിയ ഉമ തോമസ്, മാദ്ധ്യമ പുരസ്‌കാരം നേടിയ സിറാജ് കാസിം, മിസ്റ്റർ ഏഷ്യ അർജുൻ ഷെട്ടി, യുവ ചലച്ചിത്ര പ്രതിഭ ശാരിക പി. പ്രസാദ്, വിദ്യാഭ്യാസ മേഖലയിലെ നേട്ടത്തിന് ലക്ഷ്മി ജയൻ അറക്കത്തറ എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആന്റണി ജോസഫ്, മുൻ പ്രിൻസിപ്പൽ കെ. അരവിന്ദാക്ഷൻ, അഡ്വ ഡി. ബി. ബിനു, ഗോപിദാസ്, ഉമാ അന്തർജ്ജനം തുടങ്ങിയവർ പങ്കെടുത്തു.