ആലുവ: ആലുവ ശ്രീനാരായണ ക്ലബ് സംഘടിപ്പിച്ച ഓണാഘോഷം ടൗൺ എസ്.എൻ.ഡി.പി ശാഖാഹാളിൽ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരണ സഭ രജിസ്ട്രാർ അഡ്വ. പി.എം. മധു, ക്ളബ് സെക്രട്ടറി കെ.എൻ. ദിവാകരൻ, ട്രഷറർ കെ.ആർ. ബൈജു, വൈസ് പ്രസിഡന്റുമാരായ കെ.കെ. മോഹനൻ, കെ.ആർ. സുനിൽ, അസി. സെക്രട്ടറി ടി.യു. ലാലൻ, ആർ.കെ. ശിവൻ, പി.എം. വേണു, എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ ടി.എസ്. അരുൺ, യൂണിയൻ കൗൺസിലർ ചന്ദ്രൻ അടുവാശേരി, വനിതാവിംഗ് സെക്രട്ടറി ഷിജി രാജേഷ്, സുനിൽകുമാർ, രാജേഷ് തോട്ടക്കാട്ടുകര, സിന്ധു ഷാജി, കെ.ആർ. അജിത്ത് എന്നിവർ സംസാരിച്ചു.