
മൂവാറ്റുപുഴ: പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്.റഷീദ് ഉദ്ഘാടനം നിർവഹിച്ചു. ബോർഡ് അംഗം കെ.എസ്.രങ്കേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.ജീവൻ, ബോർഡ് അംഗങ്ങളായ വി.ആർ.ശാലിനി, പി.എ.ബിജു, പി.എ.മൈതീൻ എന്നിവർ സംസാരിച്ചു. അഞ്ച് കിലോഅരിയുൾപ്പെടെ പതിനൊന്ന്കൂട്ടം പലച്ചരക്ക് സാധനങ്ങൾ അടങ്ങുന്ന കിറ്റും, 26 ഇനം പച്ചക്കറികളുമാണ് മിതമായ വിലയ്ക്ക് ഓണച്ചന്തയിലൂടെ നൽകുന്നതെന്ന് ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് പറഞ്ഞു.