തൃപ്പൂണിത്തുറ: 'പൾസ് ഒഫ് തൃപ്പൂണിത്തുറ’യുടെ ആഭിമുഖ്യത്തിൽ മുനിസിപ്പാലിറ്റി പരിധിയിലെ 49 വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത അർഹരായ 1000 കുടുംബാംഗങ്ങൾക്ക് ഓണത്തിന് വേണ്ട പച്ചക്കറി കിറ്റ് വിതണം ചെയും.
ഇന്ന് രാവിലെ 10 മണിക്ക് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പരിപാടി ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് കിറ്റ് വിതരണം നടത്തും.
എരൂർ പി.എച്ച്.സിയിലേക്കുള്ള ഓട്ടോ ക്ലേവ് വിതരണം നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ നിർവഹിക്കും. ചടങ്ങിൽ പൊലീസ് ഉദ്യോഗസ്ഥർ, സിനിമ സീരിയൽ താരങ്ങൾ, പൗര പ്രമുഖർ എന്നിവർ പങ്കെടുക്കും. തിരുവാതിര, നാടൻ പാട്ടുകൾ തുടങ്ങി നിരവധി കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറുമെന്നും പ്രസിഡന്റ് പ്രകാശ് അയ്യർ, സെക്രട്ടറി എം.എം. മോഹനൻ, ട്രഷറർ ജെയിംസ് മാത്യു എന്നിവർ അറിയിച്ചു.