തൃപ്പൂണിത്തുറ: നിയമസഭാ നിയോജക മണ്ഡലത്തിലെ ഐ.എൻ.ടി.യു.സി റീജിയണൽ ഭാരവാഹികളെയും എട്ട് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെയും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി പ്രഖ്യാപിച്ചു.

തൃപ്പൂണിത്തുറ റീജിയണൽ പ്രസിഡന്റ് പി.സി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മരട് മണ്ഡലം പ്രസിഡന്റ് സി.ഇ. വിജയൻ, ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറിമാർ സൈബ തജൂദീൻ, രൺജിത്ത്, പ്രേംകുമാർ, ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗങ്ങൾ ടി.എ. നിസാർ, എ.എം. ഷുക്കൂർ, ഫെഡറേഷൻ ഭാരവാഹികൾ ജലാൽ, കെ.റ്റി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പുതിയ മണ്ഡലം പ്രസിഡന്റുമാരായ വിഷ്ണു പനച്ചിക്കൽ (ഉദയംപേരൂർ), ജീസൺ പൗലോസ് (തൃപ്പൂണിത്തുറ), ദീപു കൊത്തുരുത്തിൽ (എരൂർ), എം.എ. അബൂബക്കർ (മരട് ), ശ്രീജിത്ത് പാറക്കാടൻ (കുമ്പളം), യേശുദാസ് (ഇടക്കൊച്ചി), അഫ്സൽ (കച്ചേരിപ്പടി), ഹരീഷ് ബാബു (പള്ളുരുത്തി സെൻട്രൽ) എന്നിവർക്കും 50 അംഗ പുതിയ റീജിയണൽ ഭാരവാഹികൾക്കും നിയമന പത്രിക നൽകി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയിൽ അണി ചേർന്ന് വൻ വിജയമാക്കുവാനും യോഗം തീരുമാനിച്ചു.