പെരുമ്പാവൂർ: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവത്കരണ ക്യാമ്പ് നടത്തും. വെള്ളിയാഴ്ച വൈകിട്ട് 4ന് വട്ടക്കാട്ടുപടി മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഹാരിഷ് ക്ലാസ് നയിക്കും. ഓണമ്പിള്ളി അബ്ദുലാം മൗലവി ആത്മീയക്ലാസും അഡ്വ. ഇ. എസ്.എം. കബീർ നിയമക്ലാസും നയിക്കും. ജംഇയത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി.എ. മൂസ മൗലവി ഉദ്ഘാടനം ചെയ്യും.