പെരുമ്പാവൂർ: മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുടക്കുഴ പഞ്ചായത്ത് പരിധിയലെ വിരമിച്ച മുഴുവൻ അദ്ധ്യാപകരെയും ആദരിക്കുന്ന ഗുരുവന്ദനം 2022 സംഘടിപ്പിച്ചു. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ജോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. പി.പി. അവറാച്ചൻ, കെ.പി. വർഗീസ്, മനോജ് മൂത്തേടൻ, ഒ. ദേവസി, ബേസിൽ പോൾ, റോഷ്‌നി എൽദോ തുടങ്ങിയവർ പ്രസംഗിച്ചു.