പെരുമ്പാവൂർ: കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം ഉദ്ഘാടനം ചെയ്തു. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, ഡി.സി.സി സെക്രട്ടറി വി.എം.ഹംസ, നേതാക്കളായ കെ.എൻ. സുകുമാരൻ, ടി.എം.കുര്യാക്കോസ്, രാജു മാത്താറ, എൽദോ മോസസ്, അലി മൊയ്തീൻ, എം.പി.ജോർജ്, കെ.വൈ.യാക്കോബ്, മുഹമ്മദ് കുഞ്ഞ്, വെങ്ങോല മണ്ഡലം പ്രസിഡന്റ് വി.എച്ച്.മുഹമ്മദ്, കെ.എച്ച്.കുഞ്ഞബ്ദുള്ള, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സലോമി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.