പെരുമ്പാവൂർ: പള്ളിക്കവല കെ.എം. സീതി സാഹിബ് സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. വടംവലി മത്‌സരത്തിൽ വിജയികൾക്ക് മുട്ടനാടും ഏത്തക്കുലയും രണ്ടാം സ്ഥാനക്കാർക്ക് നാടൻ പൂവൻകോഴിയും ഏത്തക്കുലയും നൽകി. ജനപ്രതിനിധികളായ ഫൈസൽ മനയിലാൻ, സുധീർ മുച്ചേത്ത്, ഹമീദ് പുത്തുക്കാടൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ബഷീർ നെടിയാൻ, സജ്ജാദ് എടത്തി, വായനശാല പ്രസിഡന്റ് കെ.എ. നൗഷാദ്, അജീഷ് ഓടക്കാലി തുടങ്ങിയവർ പങ്കെടുത്തു.