പെരുമ്പാവൂർ: ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന എസ്.പി.സി ഓണക്കാല ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. എസ്.പി.സികേഡറ്റുകൾ, അദ്ധ്യാപകർ, പി.ടി.എ. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ലഹരിവിരുദ്ധ ക്ലാസുകൾ നടത്തി. പി.ടി.എ. പ്രസിഡന്റ് സിദ്ധിക്ക് വടക്കൻ, എസ്.പി.സ സി.പി.ഒമാരായ പോൾ സിറിയക്, എക്‌സ്‌സൈസ് സിവിൽ ഓഫീസർ പി.ബി. ടിന്റു, സിവിൽ പോലീസ് ഓഫീസർ എം.ബി. സുബൈർ എന്നിവർ സംസാരിച്ചു.