പെരുമ്പാവൂർ: ഒന്നാനാം കുന്നുമ്മേൽ പൂർവ വിദ്യാർത്ഥി സംഘടനയുടേയും ചേരാനല്ലൂർ ഗവ. ഹൈസ്‌കൂൾ പി.ടി.എയുടേയും സഹകരണത്തോടെ ജീവകാരുണ്യനിധിയിടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന കരുതൽ 2022 ഞായറാഴ്ച ചാണ്ടീസ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 5.30ന് പൊതുസമ്മേളനം ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. ചേരാനല്ലൂർ ഗവ. എച്ച്.എസ്.സ്‌കൂളിൽ ഉന്നതവിജയം നേടിയ കുട്ടികളെയും വിദ്യാർത്ഥി കൂട്ടായ്മയിലെ കുട്ടികളെയും ആദരിക്കും. കൂട്ടായ്മ പ്രസിഡന്റ് സി.വി. പൗലോസ് അദ്ധ്യക്ഷത വഹിക്കും. തിരക്കഥാകൃത്ത് ദേവദത്ത് ഷാജി, പൂർവ വിദ്യാർത്ഥികളായ വസ്ത്രാലങ്കാര സംസ്ഥാന അവാർഡ് ജേതാവ് ജെ. മെൽവിൻ, ബിഗ് ബോസ് താരം ഷിയാസ് കരീം, കർഷകശ്രീ അവാർഡ് ജേതാവ് ഷീജ സുശീലൻ എന്നിവരെ ആദരിക്കും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.പി. ഡേവിസ്, കൺവീനർ റസാക്ക് ജാക്കി, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, പ്രിൻസിപ്പൽ എസ്.കെ. മാലിനി, പ്രധാന അധ്യാപിക പി.പി. ബിന്ദു, രക്ഷാധികാരി അംബിക തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 7ന് ഗാനമേള.

പി.ടി.എ പ്രസിഡന്റ് ചാർളി തോമസ്, പ്രസിഡന്റ് സി.വി. പൗലോസ്, സെക്രട്ടറി പി.ജെ. ജോയി, പബ്ലിസിറ്റി കൺവീനർ റഷീദ് മല്ലരി എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.