lensfed-
ലെൻസ്‌ഫെഡ് പറവൂർ ഏരിയ കമ്മിറ്റിയുടെ ഓണാഘോഷം നടൻ ധർമ്മജൻ ബോൾഗാട്ടി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ലെൻസ്‌ഫെഡ് പറവൂർ ഏരിയാ കമ്മിറ്റിയുടെ ഓണാഘോഷം നടൻ ധർമ്മജൻ ബോൾഗാട്ടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എൻ.പി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ താരങ്ങളായ അമ്മാമ്മയും കൊച്ചുമോനും, റേഡിയോ ജോക്കി ഗദ്ദാഫി, ലെൻസ്‌ഫെഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. സജി, സംസ്ഥാന ട്രഷറർ പി.ബി. ഷാജി, ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ, ജില്ലാ സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, ജില്ല ട്രഷറർ ഷാജി അഗസ്റ്റിൻ, ഏരിയ സെക്രട്ടറി കെ.എസ്. സിദാത്ത്, വി.ടി. ജെസ്‌മോൻ, സി.എ. ബാവു, വി.ടി. അനിൽകുമാർ, സിമി പ്രജീഷ്, അംബ്രോസിയ ബിവിയാന എന്നിവർ സംസാരിച്ചു.